MCYM സഭാതല സംയുക്ത സിൻഡിക്കേറ്റ് മീറ്റിംഗ് 2018

മലങ്കര കാത്തലിക് മൂവ്മെന്റ് (MCYM) സഭാതല സമിതിയുടെ നേതൃത്വത്തിൽ എല്ലാ ഭദ്രാസനങ്ങളിലെയും ഡയറക്ടർ, പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുടെ സംയുക്ത സിൻഡിക്കേറ്റ് മീറ്റിംഗ് 2018 നവംബർ 20, വ്യാഴാഴ്ച, തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിന് സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സഭാതല ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ ആമുഖപ്രസംഗവും, യുവജന പ്രസ്ഥാനത്തിന്റെ ചെയർമാൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് തിരുമേനി അനുഗ്രഹ പ്രഭാഷണവും നടത്തി. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണവും ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള മാർഗനിർദേശങ്ങളും നൽകി. തുടർന്ന് 2019 ജനുവരി മാസം 19-)൦ തീയതി മാവേലിക്കരയിലെ പുന്നമൂട് കത്തീഡ്രൽ ദൈവാലയത്തിൽ വച്ചുനടക്കുന്ന സുവർണ്ണ ജൂബിലി യുവജനസംഗമം, ജൂബിലി സമാപനം എന്നിവയെകുറിച്ചും അതിന്റെ കാര്യപരിപാടികളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. അതോടൊപ്പം യുവജനസഭയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.  സഭാതല സമിതി ജനറൽ സെക്രട്ടറി സാൻ ബേബി ഇടനാട് എല്ലാവർക്കും നന്ദി അറിയിച്ചു.

 

0 Comments

Leave a comment

captcha