FESTAL GREETINGS

സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവയുടെ നാമഹേതുക തിരുന്നാൾ പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആഘോഷിച്ചു.  പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായിട്ടാണ് ഇതോടനുബന്ധിച്ച ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് അത്യഭിവന്ദ്യ കാതോലിക്കാബാവയുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യരായ തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്‌, എബ്രഹാം മാർ യൂലിയോസ്‌,  വിൻസെന്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ് , യൂഹാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാരുടെയും, വൈദികരുടെയും സഹകാർമ്മികത്വത്തിലും ആഘോഷമായ സമൂഹബലി അർപ്പിച്ചു.  ലിറ്റർജിക്കൽ പ്രോസെഷനോട് കൂടി ആരംഭിച്ച കർമ്മങ്ങളിൽ സഭയുടെ എല്ലാ പിതാക്കന്മാരും സന്നിഹിതരായിരുന്നു. സുന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തൻ ആർച്ബിഷപ്പുമായ തോമസ് മാർ കൂറിലോസ് ആമുഖസന്ദേശം നൽകി ഏവരെയും സ്വാഗതം ചെയ്തു. പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി സുവിശേഷ സന്ദേശം നൽകി. ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ തിരുമേനി സഭയുടെ മുഴുവൻ ആശംസകളും അറിയിച്ചു സംസാരിച്ചു. തിരുവനന്തപുരം മേജർ അതിഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോൺ മത്തായി IAS പൂച്ചെണ്ട് നൽകി കാതോലിക്കാബാവക്ക് ആശംസകൾ നേർന്നു. തദവസരത്തിൽ  MCYM സുവർണ്ണ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി  MCYM സഭാതല സമിതി തയ്യാറാക്കിയ ലിറ്റർജിക്കൽ കലണ്ടർ അത്യഭിവന്ദ്യ കാതോലിക്കാബാവ പ്രകാശനം ചെയ്തു.  സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

0 Comments

Leave a comment

captcha