88th Reunion Day Celebrations

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 88- ആം പുനരൈക്യ വാർഷികം പ്രാത്ഥന നിറവിൽ 2018 Sept 21-ന് മുവാറ്റുപുഴ ഭദ്രസനാ ദേവാലയത്തിൽ ആചരിച്ചു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് വാർഷികദിനാചരണം നടത്തിയത്. മുവാറ്റുപുഴ ഭദ്രസനധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ്‌, സഹായമെത്രൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ്, ഭദ്രസനാ വൈദികർ എന്നിവർ  സഹകാർമികരായിരുന്നു. 88- ആം പുനരൈക്യ വാര്ഷികാഘോഷങ്ങളും, സഭാസംഗമവും കേരളത്തിലെ പ്രളയകെടുതികളുടെ  പശ്ചാത്തലത്തിൽ റദ്ധാക്കിയിരുന്നു. സമൂഹബലിക്കുശേഷം നടന്ന കുടുംബസംഗമം അത്യഭിവന്ദ്യ  കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്തു. പുനരൈക്യ വാർഷികത്തോടനുബന്ധിച്ചു മുവാറ്റുപുഴ 
ഭദ്രസനത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച 30 വീടുകളുടെ തുടക്കവും  അത്യഭിവന്ദ്യ  കാതോലിക്ക ബാവ നിർവഹിച്ചു. മുവാറ്റുപുഴ ഭദ്രസനത്തിലെ  വൈദികരും സന്ന്യതരും ദൈവജനവും   പുനരൈക്യ വാർഷികദിനാചരണത്തിൽ പങ്കെടുത്തു.

0 Comments

Leave a comment

captcha