സെൻറ് മേരീസ് സിറോ-മലങ്കര കാത്തലിക് മിഷൻ ഇൻ സിംഗപ്പുർ

സിംഗപ്പൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭാവിശ്വാസികൾക്കായി സിംഗപ്പൂരിൽ പുതിയ മിഷൻ രൂപീകൃതമായി. 'സെൻറ് മേരീസ് സിറോ-മലങ്കര കാത്തലിക് മിഷൻ ഇൻ സിംഗപ്പുർ' എന്ന പേരിൽ ഈ കൂട്ടായ്മ അറിയപ്പെടും. മലങ്കര  സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും യൂറോപ്പ് - ഓഷ്യാനിയ എന്നീ പ്രദേശങ്ങളിലെ അപ്പസ്തോലിക വിസിറ്റേറ്ററുമായ അഭിവന്ദ്യ  യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയുടെ പ്രഥമ സന്ദർശന വേളയിലാണ് മോറാൻ മോർ ബസേലിയോസ്  ക്ളീമിസ് കാതോലിക്കാബാവയുടെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രഖ്യാപനം നടത്തിയത്.  2018 നവംബർ 6, 7 തീയതികളിലായി സിംഗപ്പൂർ ചോയ്സ് റിട്രീറ്റ് സെൻററിൽ ഒരുമിച്ച് കൂട്ടിയ പ്രഥമ മലങ്കര സുറിയാനി കത്തോലിക്കാ സഭാ മീറ്റിംഗിൽ വച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. ഇതുവരെ 60-ഓളം മലങ്കര സുറിയാനി കത്തോലിക്കാ കുടുംബങ്ങളെ കണ്ടെത്താൻ സാധിച്ചു. 

0 Comments

Leave a comment

captcha