Apr 24, 2019

സഭാ അസംബ്ലി 'റിസോഴ്സ്‌ ടീം' ഏകദിന പരിശീലന പരിപാടി കാതോലിക്കേറ്റിൽ

തിരുവനന്തപുരം:  മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ രണ്ടാമത്  അസംബ്ലിക്ക് ഒരുക്കമായി പരിശീലകരുടെ ഒരു  ഏകദിന പരിശീലന പഠനകളരി  സഭാ  ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററിൽ 2019 ഫെബ്രുവരി 8 ആം തീയതി സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ  ഉദ്‌ഘാടനം ചെയ്തു. മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ്പും കൂരിയ മെത്രാനുമായ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി സ്വാഗതം അർപ്പിച്ചു.  "കൃപ നിറയുന്ന കുടുംബങ്ങൾ" എന്നതാണ്  അസംബ്ലിയുടെ പഠനവിഷയം. 2018 ഫെബ്രുവരി 19 -23 വരെ കാതോലിക്കേറ്റ് സെന്ററിൽ കൂടിയ 22 -ആമത് സാധാരണ പരിശുദ്ധ എപ്പിസ്കോപ്പൽ സുനഹദോസിലാണ്   രണ്ടാം അസംബ്ലിയെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അഭിവന്ദ്യരായ തോമസ് മാർ യൗസേബിയോസ്, തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാരെ അസംബ്ലിയുടെ പ്രമാണരേഖ തയ്യാറാക്കുന്നതിനായി പരിശുദ്ധ എപ്പിസ്കോപ്പൽ സുനഹദോസ് നിയമിച്ചു. ഇപ്രകാരം തയാറാക്കിയ പഠനരേഖയെ വിശകലനം ചെയ്‌യുന്നതിനും ആഴത്തിൽ പഠിക്കുന്നതിനും ഓരോ രൂപതയിൽനിന്നും ഈരണ്ടു പേരെ വീതം പരിശുദ്ധ എപ്പിസ്കോപ്പൽ സുനഹദോസ് തെരഞ്ഞടുത്തു. അതിന്റെ വെളിച്ചത്തിലാണ്  പ്രമാണരേഖ പൂർത്തീകരിച്ചു പഠനത്തിനും പ്രാര്ഥനക്കുമായി നൽകിയിരിക്കുന്നത്.പഠനരേഖയെ ആസ്പദമാക്കിയുള്ള പരിശീലനമാണ്   രൂപതകളിൽനിന്നും തെരെഞ്ഞെടുക്കപ്പെട്ട 87  പ്രതിനിധികൾക്ക് ഇപ്പോൾ നൽകുന്നത്. ഇവരുടെ നേതൃത്വത്തിലായിരിക്കും ഓരോ രൂപതയിലും അസംബ്‌ളിക്ക് ഒരുക്കമായുള്ള  പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 2019 ഒക്ടോബർ മാസത്തിലായിരിക്കും സഭാ അസംബ്ലി.  9 ആം തീയതി ഉച്ചയോടെ പരിശീലന പരിപാടി സമാപിക്കും.

0 Comments

Leave a comment

captcha