സഭാതല സുവിശേഷസംഘ പരിശീലന പരിപാടി

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനതല സുവിശേഷസംഘം 2 -)൦ ബാച്ചിന്റെ 9 -)൦ പരിശീലന പരിപാടി  2017 ഒക്ടോബർ 21 , 22 തീയതികളിലായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു. അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി സന്ദേശം നൽകി.  ബഹു. ഫാദർ ആന്റണി കാക്കനാട്ട് , ബഹു. ഫാദർ ഗോഡ് ജോയ്, ബഹു.സിസ്റ്റർ ഉന്നത എസ്.ഐ.സി ., സിസ്റ്റർ മേരി പ്രസാദ ഡി. എം.  എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുടപ്പനക്കുന്ന് ഡി.എം. ജനറലേറ്റിൽ സുവിശേഷസംഘ പരിശീലനത്തിലായിരുന്ന 17 സിസ്റ്റേഴ്സ് ഈ പരിപാടിയിൽ സംബന്ധിച്ച് കൈവയ്പ്പിനായി ഒരുങ്ങി. വചനധ്യാനം, ആരാധന, കുമ്പസാരം, സുവിശേഷാനുസൃത ജീവിത ശൈലിയുടെയും സുവിശേഷ അനുഭവം പങ്കുവയ്ക്കൽ ഇവയും നടന്നു.  പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. നവംബർ 12 -)൦ തീയതി നടക്കുന്ന കൈവയ്പ്പിനുള്ള ഒരുക്കവും നടന്നു.

1 Comments

  • Good

Leave a comment

captcha