Mar 23, 2019

വൈദിക സംഗമം സമാപിച്ചു

തിരുവനന്തപുരം:  മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ വൈദികർക്ക് വേണ്ടിയുള്ള സുന്നഹദോസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 18, 19 തീയതികളിൽ നടന്ന വൈദിക സംഗമം  ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരം അർപ്പിച്ചു കൊണ്ട്  സമാപിച്ചു. കത്തിച്ച മെഴുകുതിരികളുമായി വൈദികർ അണിനിരന്നു. ഏറ്റവും മുന്നിൽ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവായും മറ്റു മെത്രാപ്പോലീത്താമാരും നിരന്നു. അനുസ്മരണ പ്രാർത്ഥനക്ക്  കാതോലിക്കാ ബാവാ നേതൃത്വം നൽകി. 

വിവിധ സെഷനുകളിൽ ആർച്ചുബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, ബിഷപ് തോമസ് തറയിൽ,  റവ.ഫാ. സ്റ്റാൻ ഫോർത്തുന CFR,   ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യാ ഹെഡ് ഡോ.സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി. പാനൽ ചർച്ചയിൽ റവ. ഫാ. ചെറിയാൻ താഴമൺ, റവ. ഫാ. എൽദോ പുത്തൻ കണ്ടത്തിൽ , റവ.ഫാ. വർഗ്ഗീസ് മറ്റമന, റവ.ഫാ. ഗീവർഗീസ് നെടിയത്ത്, റവ.ഫാ. ജോൺ ക്രിസ്റ്റഫർ , റവ.ഫാ. ബോവസ് മാത്യു, റവ.ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ടിൽ റവ. ഫാ.സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു. കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകി. വൈദികർക്ക് വേണ്ടിയുള്ള സുന്നഹദോസ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഗീവർഗീസ് മക്കാറിയോസ് തിരുമേനിയുടെയും സെക്രട്ടറി റവ. ഫാ. സണ്ണി മാത്യുവിന്റേയും നേതൃത്വത്തിൽ നടന്ന വൈദിക സംഗമത്തിൽ സഭയുടെ വിവിധ ഭദ്രസനങ്ങളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നും 507 വൈദികർ സംബന്ധിച്ചു.

1 Comments

  • Wonderful koinonia and arrangements Great presence of Bava Thirumeni and all bishops, sincere and prophetic voice of Mar Eusebius. I am very much proud of being the disciple of Mar Eusebius. Gratitude to him. യൂസേബിയൂസ് പിതാവിന്റെ വാക്കുകൾ കാലഘട്ടത്തിന്റെ അനിവാര്യത ആയിരുന്നു. യേശു മിശിഹാ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ..

Leave a comment

captcha