വലിയനോമ്പിന്റെ പ്രാർത്ഥനാ മംഗളങ്ങൾ!

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഇന്നലെ (11 ഫെബ്രുവരി, ഞായർ) സന്ധ്യാ നമസ്ക്കാരത്തോടെ വലിയ നോമ്പിലേക്ക് കടന്നു.

ഇന്ന് ശുബ്ക്കോനോ തിങ്കൾ : അനുരഞ്ജന ശുശ്രൂഷയോടുകൂടിയുള്ള ആത്മീയ തുടക്കം. 

അമ്പതു നോമ്പിന്റെ പുണ്യ ദിനങ്ങളിലേക്ക് പ്രവേശിച്ച വിശ്വാസികൾ ഏവർക്കും സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവായുടെ പ്രാർത്ഥനാ മംഗളങ്ങൾ !  
പ്രാർത്ഥന, നന്മ പ്രവർത്തികൾ ഇവകളിലൂടെ നമുക്ക് ആത്മീയ തീർത്ഥാടനം നടത്താം.

ദൈവം അനുഗ്രഹിക്കട്ടെ !

0 Comments

Leave a comment

captcha