Apr 24, 2019

വന്ദ്യ മോൺ. ജോൺസൻ കൈമലയിൽ അച്ചൻ കോർ-എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

റോമിലെ പൗരസ്ത്യ തിരുസംഘത്തിൽ ഫസ്റ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന മോൺ. ജോൺസൻ കൈമലയിൽ അച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2019 ജനുവരി 26-)o തീയതി അച്ചന്റെ പൗരോഹിത്യ രജത ജൂബിലി സമാപന ദിനാഘോഷ വേളയിലാണ് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ ഈ പദവി നൽകി ആദരിച്ചത്. 

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽനിന്നും ആദ്യമായി റോമിലെ തിരുസംഘത്തിൽ ശുശ്രൂഷ ചെയ്യുന്ന വൈദികനാണ് വന്ദ്യ മോൺ. ജോൺസൻ കൈമലയിൽ അച്ചൻ. 2009-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി നൽകിയത്.

0 Comments

Leave a comment

captcha