Dec 01, 2021

വന്ദ്യ ജോൺ പുത്തൻവിളയിൽ കോർ എപ്പിസ്‌കോപ്പോയുടെ ശവസംസ്‌കാരം നടത്തി.

മാവേലിക്കര: മലങ്കരസുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസനത്തിലെ വന്ദ്യ ജോൺ പുത്തൻവിളയിൽ കോർ എപ്പിസ്‌കോപ്പോയുടെ ശവസംസ്‌കാരം നടത്തി. 2021 ഒക്ടോബർ 24- നായിരുന്നു വന്ദ്യ കോർ എപ്പിസ്‌കോപ്പോ നിര്യാതനായത്. പഴകുളം, പുത്തൻവിളയിൽ  ഗീവർഗീസ്-ഏലിയാമ്മ ദമ്പതികളുടെ നാലാമത്തെ മകനായി 1939 ജൂലൈ 27 -ന് ജനിച്ച അച്ചൻ അടൂർ ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരി, ട്രിച്ചി സെന്റ് പോൾസ് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിന് ശേഷം 1965 മാർച്ച് 24 -ന്  വൈദികനായി അഭിഷിക്തനായി.  തിരുവനന്തപുരം, മാർത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശാല ഭദ്രാസനങ്ങളിലെ അനേകം ദേവാലയങ്ങളിലെ വികാരിയായിരുന്നു. അവിഭക്ത തിരുവനന്തപുരം അതിഭദ്രാസന സോഷ്യൽ സർവീസ് ഡയറക്ടർ, മാവേലിക്കര കത്തീഡ്രൽ വികാരി, വിവിധ വൈദിക ജില്ലകളുടെ ജില്ലാ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരശുശ്രൂഷ 2021 ഒക്ടോബർ 26 രാവിലെ 10.30 - ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ പഴകുളം, പുത്തൻവിളയിൽ ഭവനത്തിലും 11.30 -ന് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ പഴകുളംസെന്റ് മാത്യൂസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിലുമായി നടന്നു. തിരുവല്ല അതിഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ്, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ്, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, മലങ്കരസുറിയാനി കത്തോലിക്കാ സഭയിലെയും സഹോദരീ സഭകളിലെയും വന്ദ്യ കോർ എപ്പിസ്‌കോപ്പാമാർ, വൈദികർ, സന്യസ്തർ, അൽമായർ എന്നിവർ വന്ദ്യ കോർ എപ്പിസ്‌കോപ്പോയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

0 Comments

Leave a comment

captcha