റവ. ഫാ. ഡോ . പി. ജി. തോമസ് പണിക്കർ സഭയിലെ “മല്പാൻ” പദവിയിലേക്ക്

കാരിച്ചാൽ: മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പ്രമുഖ സുറിയാനി ഭാഷാ പണ്ഡിതനും, മാർ ഈവാനിയോസ് കോളേജ് മുൻ സുറിയാനി പ്രൊഫസറും, മലങ്കര മേജർ സെമിനാരിയിലെ മുൻ രജിസ്‌ട്രാറുമായ റവ. ഫാ. ഡോ . പി. ജി. തോമസ് പണിക്കരെ സഭയിലെ മല്പനായി (Malpan) സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ്  മേജർ ആർച്ചുബിഷൊപ് കാതോലിക്ക ബാവ ഇന്ന് പ്രഖ്യാപിച്ചു. 2018 നവംബർ  10-ന് ബഹുമാനപ്പെട്ട അച്ചന്റെ മാതൃ ഇടവകയായ കാരിച്ചാൽ സെൻറ് ജോർജ് ദൈവാലയത്തിൽ  നടത്തപ്പെട്ട പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവേളയിലാണ് ഈ പ്രഖാപനം അത്യഭിവന്ദ്യ കാതോലിക്ക ബാവ നടത്തിയത്. സുറിയാനി ഭാഷയ്ക്കും, മലങ്കര ആരാധനാക്രമ പൈതൃകം കാത്തുസൂഷിക്കുന്നതിനും ബഹുമാനപ്പെട്ട അച്ചൻ ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങളെ മുൻ നിർത്തിയാണ് ഈ ശ്രഷ്ഠ പദവിയിലേക്ക് ഉയർത്തിയത്. ആദരണീയരായ റവ. ഫാ. ഡോ. ജേക്കബ് തെക്കേപറപ്പിൽ മല്പാൻ (തിരുവല്ല അതിഭദ്രാസനം)  റവ. ഫാ. ഡോ. ഗീവർഗീസ്  ചേടിയത്ത് മല്പാൻ (പത്തനംതിട്ട ഭദ്രാസനം) ഇവർക്കുശേഷം സഭയിലെ മൂന്നാമത്തെ മല്പനാണ്  തോമസ് പണിക്കരച്ചൻ. ബഹുമാനപ്പെട്ട മല്പാൻ തോമസ് പണിക്കരച്ചന് സഭയുടെ ആദരവുകൾ.

 

മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്

 

കൂരിയ ബിഷപ്പ് & ചാൻസിലർ

1 Comments

  • Congrats acha in getting new title. It's apt for you.

Leave a comment

captcha