യുവജനങ്ങളെ സംബന്ധിച്ച സുന്നഹദോസ് സമ്മേളനത്തിന് തുടക്കമായി

2018 ഒക്ടോബര്‍ 3, ബുധനാഴ്ച പരി.  ഫ്രാന്‍സിസ് മാർപാപ്പായുടെ  മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തോടെയാണ് യുവജനങ്ങളെ സംബന്ധിച്ച സുന്നഹദോസ് സമ്മേളനത്തിനു തുടക്കമായത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്തുകൊണ്ട് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ സമൂഹബലിയിലും സുന്നഹദോസിന്റെ ആദ്യാവസാനം വരെയും പങ്കെടുക്കുന്നതാണ്. സുന്നഹദോസ് പിതാക്കാന്മാരും മറ്റു ദേശീയ സഭാ പ്രതിനിധികളും യുവജനപ്രതിനിധികളും ആയിരക്കണക്കിന് വിശ്വാസികളും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രത്യേക വേദിയില്‍ അര്‍പ്പിക്കപ്പെട്ട പാപ്പായുടെ ദിവ്യബലിയില്‍ ഭക്തിനിര്‍ഭരമായി പങ്കുചേര്‍ന്നു.

കുടുംബങ്ങളെക്കുറിച്ചുള്ള രണ്ടു സിനഡു സമ്മേളനങ്ങളുടെ പിന്‍തുടര്‍ച്ചയാണ് ആഗോളസഭയിലെ മെത്രാന്മാരുടെ 15-Ɔമത് സുന്നഹദോസ് സമ്മേളനമെന്ന് സുന്നഹദോസ് കമ്മിഷന്‍റെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ബാള്‍ദിസേരി ചൂണ്ടിക്കാട്ടി. സഭയുടെയും സമൂഹത്തിന്‍റെയും ഭാവിയായ യുവജനങ്ങളുടെ വളര്‍ച്ചയെയും രൂപീകരണത്തെയും സംബന്ധിച്ച സഭാപ്രവര്‍ത്തനങ്ങള്‍ കാലികമായി നവീകരിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണിത്. “യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും,” എന്ന പ്രതിപാദ്യവിഷയവുമായിട്ടു ആരംഭിച്ച സുന്നഹദോസ് ഒക്ടോബര്‍ 28-ന് അവസാനിക്കും.

ദേശിയ സഭകളടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സ്വയം ഭരണസംവിധാനമുള്ള കിഴക്കന്‍ സഭകളുടെ തലവന്മാരും അവരുടെ സിനഡു തിരഞ്ഞെടുക്കുന്ന മെത്രാന്മാരായ പ്രതിനിധികളും, ആഗോള സഭയിലെ സന്ന്യാസസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ തലവന്മാര്‍ (Roman Curia), പാപ്പാ ഫ്രാന്‍സിസ് നേരിട്ടു തിരഞ്ഞെടുത്തു ക്ഷണിച്ചിട്ടുള്ളവര്‍, യുവജനപ്രതിനിധികള്‍, ഇതര ക്രൈസ്തവസഭാ പ്രതിനിധികള്‍, വിദഗ്ദ്ധര്‍, നിരീക്ഷകര്‍ തുടങ്ങി 346 പേർ ചേര്‍ന്നാണ് സിനഡുസമ്മേളനം.

0 Comments

Leave a comment

captcha