Mar 23, 2019

മൈനർ സെമിനാരി ചാപ്പൽ കൂദാശ

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ സെൻറ് അലോഷ്യസ് മൈനർ സെമിനാരിയിൽ പുതുതായി പണികഴിപ്പിച്ച ചാപ്പലിന്റെ മൂറോൻ കൂദാശാകർമം 2019 ജനുവരി 2-ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ നിർവഹിച്ചു. അഭിവന്ദ്യരായ തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്‌, എബ്രഹാം മാർ യൂലിയോസ്‌,  വിൻസെന്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ് , യൂഹാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ സഹകാർമ്മികരായിരുന്നു.  

0 Comments

Leave a comment

captcha