Dec 01, 2021

മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയ്ക്ക് പുതിയ ഫിനാൻസ് ഓഫീസർ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ (കാതോലിക്കേറ്റ് സെന്റർ, പട്ടം} ഫിനാൻസ് ഓഫീസർ ആയി ബഹു. തോമസ് മടുക്കുമ്മൂട്ടിൽ അച്ചൻ ചുമതലയേറ്റു. 2021 ഒക്ടോബർ 26 ന് കാതോലിക്കേറ്റ് സെന്ററിൽ വച്ച് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായാണ് ബഹു. അച്ചനെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് നൽകിയത്. ഫിനാൻസ് ഓഫീസറായി താത്കാലിക സേവനം അനുഷ്ഠിച്ചിരുന്ന ബഹു. ഡോ. ആന്റണി കാക്കനാട്ട് അച്ചന് കാതോലിക്കാ ബാവാ നന്ദി അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇംഗ്ലണ്ടിലെ സഭാ കോർഡിനേറ്റർ ആയി ശുശ്രൂഷ ചെയ്തു വരികയായിരുന്ന ബഹു. തോമസ് മടുക്കുമ്മൂട്ടിൽ അച്ചൻ ബത്തേരി ഭദ്രാസനാംഗമാണ്.

0 Comments

Leave a comment

captcha