മുവാറ്റുപുഴ ഭദ്രാസനത്തിൻറെ കോ -അഡ്‌ജത്തോർ ബിഷപ്പായി ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചുമതലയേറ്റു

മലങ്കര സുറിയാനി കത്തോലിക്ക സഭ മുവാറ്റുപുഴ ഭദ്രാസനത്തിൻറെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ബിഷപ്പ്  ഡോ. യൂഹാനോൻ  മാർ തെയഡോഷ്യസ്  2018  ഏപ്രിൽ 12 - തീയതി  ചുമതലയേറ്റു. ധാരാളം വൈദികരുടെയും, സന്യസ്‌തരുടെയും, വിശ്വാസികളുടെയും സാന്നിധ്യത്തിൽ നിയുക്ത മെത്രാനെ കത്തീഡ്രൽ കവാടത്തിൽ മുവാറ്റുപുഴ  ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപോലിത്ത സ്വീകരിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ  നടന്ന പ്രാത്ഥന ശുശ്രുഷയ്ക്  മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ്  കാതോലിക്ക ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അനുമോദനസമ്മേളനം അത്യഭിവന്ദ്യ കാതോലിക്ക ബാവാ ഉദ്‌ഘാടനം   ചെയ്തു. തിരുവല്ല മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്  തോമസ് മാർ കൂറിലോസ്,  പത്തനംതിട്ട  ഭദ്രാസനത്തിൻറെ നിയുക്ത കോ -അഡ്‌ജത്തോർ  മെത്രാൻ സാമുവേൽ മാർ ഐറേനിയസ്‌ എന്നിവർ സന്നിഹിതരായിരുന്നു.   

0 Comments

Leave a comment

captcha