Mar 23, 2019

മലങ്കര സുറിയാനി കത്തോലിക്കാ സഭാ സുന്നഹദോസ് ആരംഭിച്ചു

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 23-)മത് സാധാരണ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ സഭയുടെ ആസ്ഥാനകേന്ദ്രമായമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ഇന്ന് ആരംഭിച്ചു. രാവിലെ 9-ന് കുർബാനയോടു കൂടി ആരംഭിച്ച സുന്നഹദോസിൽ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്‌, ഡോ. എബ്രഹാം മാർ യൂലിയോസ്‌,  ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ്,  ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്,  ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ സംബന്ധിക്കുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബാപ്തിസ്ത ദിക്വാത്രോ സുന്നഹദോസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

സുന്നഹദോസിനോടനുബന്ധിച്ചു 13-ന് രാവിലെ 9 മണിക്ക് മലങ്കര പുനരൈക്യ വാർഷികത്തിന്റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചുള്ള പ്രത്യേക സമ്മേളനം നടക്കും. സഭയിലെ വിവിധ പ്രേഷിത ശുശ്രൂഷകൾ, വൈദിക പരിശീലനം, ആരാധനക്രമം, മറ്റ് പൊതുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ എന്നിവ സുന്നഹദോസിൽ ചർച്ച ചെയ്യും. ഒക്ടോബർ മാസത്തിൽ നടത്തുന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലിയുടെ ലോഗോയും പഠനരേഖയും പ്രകാശനം ചെയ്യും.

 

1 Comments

  • God bless the church

Leave a comment

captcha