Apr 23, 2019

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 89-)൦ പുനരൈക്യ വാർഷികവും ബഥനി സന്യാസ സമൂഹ ശതാബ്ദി ആഘോഷവും

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 89-)൦ പുനരൈക്യ വാർഷികാഘോഷത്തിന്റെയും ബഥനി സന്യാസ സമൂഹ ശതാബ്ദിയുടെയും മുന്നൊരുക്കമായി 2019 മാർച്ച് 29-ന് കോട്ടയം ഗിരിദീപം ഓഡിറ്റോറിയത്തിൽ സഭാ പ്രതിനിധികളുടെ സമ്മേളനം നടന്നു. ആലോചനയുടെ ഭാഗമായി സെപ്റ്റംബർ 19, 20 തീയതികളിൽ കോട്ടയം ഗിരിദീപം ബഥനി ക്യാമ്പസ്സിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 89-)൦ പുനരൈക്യ വാർഷികാഘോഷവും സഭാ സംഗമവും, ബഥനി സന്യാസ സമൂഹ ശതാബ്ദി ആഘോഷങ്ങളും നടത്തുവാൻ തീരുമാനിച്ചു.
സന്യാസജീവിതത്തെക്കുറിച്ചുള്ള പഠന ശിബിരങ്ങളും അൽമായ സന്യസ്ത സംഗമങ്ങളും സഭയുടെ കാരുണ്യ പ്രവർത്തികളും ഉൾക്കൊള്ളുന്ന കർമപരിപാടികളാണ് നടത്തുക. ആഘോഷങ്ങളുടെ വിജയത്തിനായി 501 പേരടങ്ങുന്ന 20 കമ്മിറ്റികൾ രൂപീകരിച്ചു. 
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നിവർ പങ്കെടുത്തു. ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ ബഹു. ഫാ. ജോസ് കുരുവിള OICയെ ആഘോഷപരിപാടികളുടെ ജനറൽ കൺവീനറായും ബഹു. ഡോ. റെജി മനക്കലേട്ടിനെ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

0 Comments

Leave a comment

captcha