Dec 01, 2021

മലങ്കര കാത്തലിക് ടിവി ഒന്നാം വർഷത്തിലേക്ക്

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക ദൃശ്യ മാധ്യമമായ മലങ്കര കാത്തലിക് ടിവി പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. 2020 സെപ്റ്റംബർ 21 ന് സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്ത ചാനലിൽ വി. കുർബാന, ഇവാനിയൻ വേ, പ്രഭാത കിരണങ്ങൾ, ആഴ്ചയിലെ പ്രധാന വിശുദ്ധർ, കൃപ നിറയുന്ന കുടുംബങ്ങൾ, സന്തോഷത്തിന്റെ സദ്വാർത്ത, വലിയ നോമ്പിലെ ആരാധനക്രമം, സുറിയാനി ഭാഷാ പഠനം, ഹൃദയപൂർവ്വം, ദൈവശാസ്ത്ര ചോദ്യോത്തരങ്ങൾ, ആരാധനക്രമ ഗീതങ്ങൾ, ഭക്തിഗാനങ്ങൾ,  മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക അറിയിപ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംപ്രേഷണം ചെയ്തു വരുന്നു. സഭയിലെ അഭിവന്ദ്യ പിതാക്കൻമാർ, വന്ദ്യ വൈദികർ, ബഹു. സിസ്റ്റേഴ്‌സ്, അൽമായ പ്രതിനിധികൾ എന്നിവർ നിർവഹിക്കുന്ന ഈ മാധ്യമ ശുശ്രൂഷ നിലവിൽ യൂട്യൂബ് പ്ലാറ്റ്‌ഫോമിലാണ് ലഭ്യമാകുക. സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ പ്രവർത്തിക്കുന്ന ചാനൽ മലങ്കര കത്തോലിക്കാ സഭാ വാർത്തകൾ, വിശ്വാസവും യുക്തിയും, മലങ്കര കത്തോലിക്കാ സഭാ കാറ്റെക്കെസിസ് എന്നിങ്ങനെയുള്ള പുതിയ പരിപാടികളുടെ പണിപ്പുരയിലാണ്.

(ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനും ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ കാണാനുമായി ലിങ്ക് ഫോളോ ചെയ്യുക.)

https://www.youtube.com/c/MalankaraCatholicTV

 

 

0 Comments

Leave a comment

captcha