Apr 24, 2019

മലങ്കര കാത്തലിക് അസോസിയേഷൻ (MCA) ആഗോള അൽമായ സംഗമം മൂവാറ്റുപുഴയിൽ

മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഭദ്രാസന കാര്യാലയത്തിൽവച്ച്  ആഗോള അൽമായ സംഗമം നടത്തപ്പെട്ടു. സി.ബി.സി.ഐ. വൈസ്പ്രസിഡന്റും മാവേലിക്കര ഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സംഗമം ഉത്‌ഘാടനം ചെയ്തു.  MCA പ്രസിസന്റ് മോൻസൺ കെ. മാത്യു അധ്യക്ഷത വഹിച്ചു. പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് തിരുമേനി, തലശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അനുസ്മരണ പ്രഭാഷണവും മുഖ്യപ്രഭാഷണവും നടത്തി. പുരസ്‌കാര സമർപ്പണം മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ്പും കൂരിയ മെത്രാനുമായ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയും നിർവഹിച്ചു. MCA യുടെ ഭാരവാഹികൾ ഈ സംഗമത്തിന് നേതൃത്വം നൽകി  

0 Comments

Leave a comment

captcha