Dec 01, 2021

ബഹു. ഡോ. ഐസക് പാറപ്പള്ളിൽ അച്ചൻ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാൾ

മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാളായി ബഹു. ഡോ. ഐസക് പാറപ്പള്ളിൽ അച്ചൻ 2021 സെപ്റ്റംബർ 1-ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും സ്ഥാനം സ്വീകരിച്ചു.
ബഹു. അച്ചൻ തിരുവല്ല  സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വികാരിയായി ശുശ്രൂഷ ചെയ്തുവരികയായിയിരുന്നു.  വെരി. റവ. ഡോ. ഐസക് പാറപ്പള്ളിൽ അച്ചന് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രാർത്ഥനകളും ആശംസകളും അറിയിക്കുന്നു. 

0 Comments

Leave a comment

captcha