ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർ തോമ്മാ വലിയ മെത്രാപ്പോലീത്തയെ പരിശുദ്ധ സുന്നഹദോസിൽ ആദരിച്ചു

മാർ തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഭാരതം പദ്മ ഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർ തോമ്മാ വലിയ മെത്രാപ്പോലീത്തയെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 22 -)o പരിശുദ്ധ സുന്നഹദോസിൽ ആദരിച്ചു.  നൂറാം വയസ്സിന്റെ നിറവിലായിരിക്കുന്ന അഭിവന്ദ്യ പിതാവിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവ സ്വാഗതം ചെയ്യുകയും സഭയുടെ പ്രത്യേകമായ ആദരം അറിയിക്കുകയും ചെയ്തു. സഭാ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ആശംസകൾ നേർന്നു സംസാരിക്കുകയും പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സുന്നഹദോസിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറിന്റെ സമാപനത്തിലായിരുന്നു ഈ പ്രത്യേക സമ്മേളനം.  

0 Comments

Leave a comment

captcha