പ്രളയ ദുരിതബാധിതർക്ക് മലങ്കര കത്തോലിക്കാ സഭയുടെ സഹായഹസ്തം

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സോഷ്യൽ സർവീസ് സൊസൈറ്റികളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു സഹായങ്ങൾ വിതരണം ചെയ്തു.  സഭയുടെ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ, മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി എന്നിവർ ചെന്നിത്തലക്കടുത്തുള്ള എരമത്തൂർ, എടത്വാക്കടുത്തുള്ള പാണ്ടങ്കരി, ചങ്ങങ്കരി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. 
തിരുവല്ല അതിഭദ്രാസന മെത്രാപ്പൊലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ്തിരുമേനി നിരണം മേഖലയിലും, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി, കോ അഡ്ജത്തൂർ ബിഷപ് അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് തിരുമേനി എന്നിവർ ചമ്പക്കുളം , നെടുമുടി, പുളിങ്കുന്ന്, കൈനകരി എന്നീ സ്ഥലങ്ങളും മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ്‌ തിരുമേനി മൂവാറ്റുപുഴയ്ക്കടുത്തുള്ള വെള്ളൂർകുന്നത്തും സമീപ പ്രദേശങ്ങളിലും സഹായഹസ്തവുമായി എത്തി. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം ബഹുമാനപ്പെട്ട വൈദികരും സന്യസ്തരും അല്‌മായ നേതാക്കളും പ്രസ്തുത പ്രദേശങ്ങൾ സന്ദർശിച്ച്  ആശ്വാസം പകർന്നു.

0 Comments

Leave a comment

captcha