Mar 23, 2019

പുനരൈക്യ വാർഷിക ശതാബ്ദി ആഘോഷത്തിന്റെ ആലോചനയോഗം

പുനരൈക്യ വാർഷികത്തിന്റെ ശതാബ്ദി ആഘോഷത്തിനു ഒരുക്കമായുള്ള പ്രഥമ ആലോചനയോഗം 2019 മാർച്ച് 13-ന് രാവിലെ 9  മണിക്ക് പട്ടം കാതോലിക്കേറ്റ് സെന്ററിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനോടനുബന്ധിച്ചു നടന്നു. 
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവ യോഗം ഉത്‌ഘാടനം ചെയ്തു.  അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി പ്രാരംഭ പ്രാർത്ഥന നടത്തി. മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനി സ്വാഗതം ചെയ്തു.
തുടർന്നുള്ള സെഷനിൽ ശതാബ്ദി ആഘോഷ സമ്മേളനത്തെക്കുറിച്ചുള്ള പൊതുവിവരണം വിദഗ്ദ്ധർ നൽകി.  അതിനുശേഷം 5 ഗ്രൂപ്പുകളായി തിരിഞ്ഞു വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു.
2019 ഒക്ടോബറിൽ നടക്കുന്ന രണ്ടാമത് സഭാ അസംബ്‌ളിയുടെ ലോഗോ, പ്രാർത്ഥന, പഠനരേഖ എന്നിവ അത്യഭിവന്ദ്യ കാതോലിക്കാബാവ പ്രകാശനം ചെയ്തു. 
സുന്നഹദോസ് അംഗങ്ങളെ കൂടാതെ വിവിധ ഭദ്രാസങ്ങളിൽനിന്നുള്ള പ്രോട്ടോ സിഞ്ചെലുസ്, സിഞ്ചെലുസ്, 
മേജർ സുപ്പീരിയർ, പ്രൊവിൻഷ്യൽസ്, മേജർ സെമിനാരി റെക്ടർ, സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, MCCL സഭാതല ഡയറക്ടർ, MCA, MCYM, സഭാതല പ്രസിഡന്റുമാർ, വിവിധ ഭദ്രാസങ്ങളിൽനിന്നുള്ള സോഷ്യൽ സർവീസ് ഡയറക്‌ടേഴ്‌സ്‌, പി. ആർ. ഓ. ഭദ്രാസങ്ങളിൽനിന്നുള്ള മാതൃസംഘം പ്രസിഡന്റുമാർ, പ്രത്യേകം ക്ഷണിതാക്കൾ തുടങ്ങി 118 പേർ ഇതിൽ സംബന്ധിച്ചു. പ്രസ്തുത യോഗത്തിന്റെ കോർഡിനേറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി നന്ദിയർപ്പിച്ചു. വൈകുന്നേരം 4.30 -ന് ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ കബറിൽ ധൂപം അർപ്പിച്ചുകൊണ്ട്  ആലോചനായോഗം അവസാനിപ്പിച്ചു.    

0 Comments

Leave a comment

captcha