Mar 23, 2019

പുത്തൂർ ഭദ്രാസന കാര്യാലയവും മൈനർ സെമിനാരിയും കൂദാശ ചെയ്തു

പുത്തൂർ:മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പുത്തൂർ ഭദ്രാസന കാര്യാലയത്തിന്റെയും മൈനർ സെമിനാരിയുടെയും കൂദാശ 2019  ജനുവരി 28-)o തീയതി രാവിലെ 10.30-ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്താൽ നടത്തപ്പെട്ടു. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ്, ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌, പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ്, കൂരിയ മെത്രാനും  മൂവാറ്റുപുഴ ഭദ്രാസനത്തിലെ കോ-അഡ്ജുത്തോർ ബിഷപ്പുമായ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്, പൂനെ ഖഡ്കി എക്‌സാർക്കേറ്റ് അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ്, പത്തനംതിട്ട ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ് അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് എന്നിവരോടൊപ്പം സിറോ-മലബാർ സഭയുടെയും ലത്തീൻ സഭയുടെയും അഭിവന്ദ്യ പിതാക്കന്മാരും സഹകാർമികരായിരുന്നു. 
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അത്യഭിവന്ദ്യ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി  ശ്രീ. M.B. പട്ടിൽ  സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനി സ്വാഗതവും വികാരി ജനറാൾ ബഹു. മോൺ. എൽദോ പുത്തൻകണ്ടത്തിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്തു. നിരവധി വൈദികരും സന്യസ്തരും അല്മയരും പങ്കെടുത്തു.

0 Comments

Leave a comment

captcha