നാമഹേതുക തിരുന്നാൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവായുടെ നാമഹേതുക തിരുന്നാൾ വളരെ ലളിതമായി തിരുവനന്തപുരം സെൻറ് മേരിസ് കത്തീഡ്രലിൽ നടന്നു. ശ്രീ. ജേക്കബ് പുന്നൂസ് I P S  (റിട്ട. ഡി ജി പി & തിരുവനന്തപുരം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി) എല്ലാവരുടേയും പേരിൽ ബാവാ തിരുമേനിക്ക് ആശംസകൾ അറിയിച്ചു. സുവിശേഷ സന്ദേശം പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാരിയോസ് മെത്രാപ്പോലീത്ത നൽകി. 
ഓഖി ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളെല്ലാം മാറ്റിവച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയിൽ സഭയിലെ പിതാക്കന്മാരും വൈദികരും വിശ്വാസികളും പങ്കുചേർന്നു. തിരുന്നാളിന്റെ ഭാഗമായി ബ്രദർ സാബു ആറുതൊട്ടിയിലിന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല പ്രാർത്ഥന വൈകിട്ട് 5 മണി വരെ ഉണ്ടായിരിക്കും.

0 Comments

Leave a comment

captcha