ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൈത്താങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭ നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ പിണറായി വിജയന് കൈമാറി. മന്ത്രി ഇ.പി.ജയരാജൻ, വികാരി ജനറൽ റവ. മോൺ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പാ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രി. ജേക്കബ് പുന്നൂസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന ഫിനാൻസ് ഓഫീസർ റവ. ഫാ.തോമസ് കയ്യാലക്കൽ എന്നിവർ സമീപം.

0 Comments

Leave a comment

captcha