Mar 23, 2019

ജൂറിസ് പാസ്റ്ററാലിയാ സമ്മേളനം

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ സഭാ നിയമങ്ങളെ കുറിച്ചുള്ള സമ്മേളനമായ 'ജൂറിസ് പാസ്റ്ററാലിയാ'  2019 ഫെബ്രുവരി 26-)൦ തീയതി സുൽത്താൻ ബത്തേരിയിലെ ശ്രേയസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി സമ്മേളനം ഉത്‌ഘാടനം ചെയ്തു. മേജർ ആർക്കിഎപ്പിസ്കോപ്പൽ സാധാരണ കോടതിയുടെ പ്രസിഡൻറ് റവ. ഡോ. വർഗീസ് മനയ്ക്കലെട്ട്  അധ്യക്ഷത വഹിച്ചു. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വികാരി ജനറാൾമാർ, ജുഡീഷ്യൽ വികാരിമാർ, ചാൻസിലർമാർ, സഭാനിയമ വിദഗ്ധരായിട്ടുള്ള വൈദികർ, ബത്തേരി ഭദ്രാസനത്തിലെ മേഖലാ വികാരിമാർ എന്നിവർ ഇതിൽ സംബന്ധിക്കുന്നു.  

ഈ ദ്വിദിന സമ്മേളനത്തിൽ ഇടവകകളിലെ അജപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരങ്ങളും, കേരള സർക്കാർ നടപ്പാക്കാനിരിക്കുന്ന ചർച് ആക്ട് 2019 എന്നെ വിഷയങ്ങൾ ചർച്ച ചെയ്തു. റവ. ഡോ. ബിജു പെരുമായൻ, റവ. ഡോ. ഫ്രാൻസിസ് ആളൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി 

0 Comments

Leave a comment

captcha