Dec 01, 2021

കോട്ടയം അതിരൂപതയിലെ മോൺ. ജോർജ് കുരിശുമൂട്ടിൽ റമ്പാൻ പട്ടം സ്വീകരിച്ചു

റാന്നി: ക്നാനായ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ജോർജ് കുരിശുമൂട്ടിൽ റമ്പാൻ പട്ടം സ്വീകരിച്ചു. റാന്നി സെന്റ് തെരേസാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടന്ന ശുശ്രഷയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമിസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം അതിരൂപതയുടെ മെത്രപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ സഹകാർമികരായിരുന്നു. മാവേലിക്കര  ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. സാമുവേൽ മാർ ഐറെനിയോസ്, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, നിയുക്ത മാർത്തോമാ മെത്രപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രപ്പോലീത്ത, ക്നാനായ സഭയിലെ കുരിയാക്കോസ് മാർ ഈവാനിയോസ് എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.

മോൺ. ജോർജ് കുരിശുമൂട്ടിൽ റമ്പാച്ചന്റെ മെത്രാഭിഷേകം ഈ മാസം 14ന്, ശനിയാഴ്ച, ഉച്ചകഴിഞ്ഞ് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കുo.

0 Comments

Leave a comment

captcha