ഓഖി ദുരിത ബാധിതർക്ക് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ധനസഹായം

ഓഖി ചുഴലിക്കാറ്റിൽ ഉറ്റവർ നഷ്ടപ്പെട്ടവർക് മേജർ അതിഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്വരൂപിച്ച ഒരു കോടി രൂപ സംഭാവന നൽകി. ക്രിസ്മസ് ദിനത്തിൽ രാവിലെ  മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ്,  മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയോഡോഷ്യസ്, മുൻ ഡി ജി പി ജേക്കബ് പുന്നൂസ്, മേജർ അതിഭദ്രാസന കാര്യാലയത്തിലെ വൈദികർ  എന്നിവരുടെ സാന്നിധ്യത്തിൽ മോറാൻ  മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് സൂസൈപാക്യം തിരുമേനിക്ക് ചെക്ക് കൈമാറി. ലത്തീൻ അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ക്രിസ്തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ പെരേരാ എന്നിവർ സന്നിഹിതരായിരുന്നു. 
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് ഭദ്രാസനങ്ങളും സന്യാസ സമൂഹങ്ങളും സംഘടനകളും KCBCയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതാണ്.
ക്രിസ്തുമസ് ദിനത്തിൽ ഉച്ചകഴിഞ്ഞു വൈദികർക്കൊപ്പം കാതോലിക്കാബാവ വിഴിഞ്ഞത്ത് എത്തുകയും ഉറ്റവർ നഷ്ടപ്പെട്ടവരുടേതായ 15-ഓളം ഭവനങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
എല്ലാ വർഷവും ജനുവരി 2-നു നടത്തിവരുന്ന കാതോലിക്കാബാവയുടെ നാമഹേതുക തിരുന്നാൾ ഓഖി ദുരന്ത കാരണത്താൽ ഈ വര്ഷം ആഘോഷിക്കുന്നതല്ല. അന്ന് രാവിലെ എട്ടിനു പട്ടം കത്തീഡ്രലിൽ നടക്കുന്ന സമൂഹബലിക്ക് ശേഷം ദുരിത ബാധിതർക്ക് വേണ്ടി വൈകിട്ട് 5 വരെ അഖണ്ഡ ജപമാല നടക്കും.

0 Comments

Leave a comment

captcha