ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ 24-)മത് ഓർമ്മയാചരണം

തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ദ്വിതീയ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 24-)മത് ഓർമ്മദിനമായ 2018 ഒക്ടോബർ 10, ബുധനാഴ്ച,  രാവിലെ 6.30-ന് പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന വി. കുർബാനയിൽ  തിരുവല്ലാ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനി മുഖ്യകാർമികത്വ൦ വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.  അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയൂസ്, സാമുവൽ മാർ ഐറേനിയോസ് എന്നീ മെത്രാപ്പോലീത്തമാരും  റമ്പാന്മാരും  വൈദികരും സഹകാർമ്മികരായിരുന്നു. 

ഒക്ടോബർ 9-)൦ തീയതി വൈകുന്നേരം 3 മണിക്ക് നാലാഞ്ചിറ സെൻറ് തോമസ് ദൈവാലയത്തിൽ വച്ച് ബഹു. ഫാ. മാത്യു തിരുവാലിൽ ഓ.ഐ.സി. അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന്, 4.30-ന് പിതാവിന്റെ കബറിടത്തിലേക്ക് നടത്തിയ ശാന്തി യാത്രയിൽ  അഭിവന്ദ്യരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയും സാമുവേൽ മാർ ഐറേനിയോസ് തിരുമേനിയും വൈദികരും സന്യസ്തരും, സെമിനാരി വിദ്യാർത്ഥികളും, വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.

0 Comments

Leave a comment

captcha