ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മയാചരണം

തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ദ്വിതീയ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 24-)മത് ഓർമ്മയാചരണം 2018 ഒക്ടോബർ 10 -ന് നടത്തപ്പെടും. രാവിലെ 6.30 -ന് പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ വി.കുർബാന ഉണ്ടായിരിക്കുന്നതാണ്.
ഓർമയാചാരത്തോടനുബന്ധിച്ചു എം.സി.എ.യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 9) വൈകുന്നേരം 4.30-ന് നാലാഞ്ചിറ സെൻറ് തോമസ് ദൈവാലയത്തിൽ നിന്ന് പിതാവിന്റെ കബറിടത്തിലേക്ക് ശാന്തി യാത്ര നടത്തുന്നതാണ്.  തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെയും പാറശ്ശാല ഭദ്രാസനത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന ശാന്തിയാത്രയിൽ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

0 Comments

Leave a comment

captcha