അസീസിയൻ ഹെസദ് 2018

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ.എം.ന്റെ സുവർണ്ണ ജൂബിലി വർഷത്തിലെ (അസീസിയൻ ഹെസദ് 2018) യുവജന ദിനം പാറശ്ശാല ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര വൈദിക ജില്ലയിലെ ചെമ്പരത്തിവിള ദൈവാലയത്തിൽ 2018 ഒക്ടോബർ 7-)൦ തീയതി നടത്തപ്പെട്ടു. പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെയും യുവജനങ്ങൾക്കു വേണ്ടിയുള്ള  സുന്നഹദോസ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ വിൻസെൻറ് മാർ പൗലോസ് തിരുമേനിയുടെയും കാർമികത്വത്തിൽ നടന്ന വി. കുർബാനയിൽ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള ഡയറക്ടർ അച്ചന്മാർ സഹകാർമികരായിരുന്നു. 

തുടർന്നുള്ള പൊതുസമ്മേളനം അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് തിരുമേനി ഉത്‌ഘാടനം ചെയ്തു. അഭിവന്ദ്യ വിൻസെൻറ് മാർ പൗലോസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തി. എം.സി.വൈ.എം. സഭാതല പ്രസിഡൻറ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സഭാതല ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, മുൻ സഭാതല ഡയറക്ടർ റവ. ഫാ. തോമസ് കയ്യാലക്കൽ, ഭദ്രാസനാതല പ്രസിഡന്റ് ഷൈൻ കുടയാൽ, ഭദ്രാസന ഡയറക്ടർ റവ. ഫാ. ബെനഡിക്ട് വാറവിള  എന്നിവർ പ്രസംഗിച്ചു. 

0 Comments

Leave a comment

captcha