അപ്പസ്തോലിക് വിസിറ്റേറ്ററുടെ പ്രഥമ സന്ദർശനം ഓഷ്യാനിയായിൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പും, ഓഷ്യാനിയാ - യുറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത 2018 മാർച്ച് 1 മുതൽ 13 വരെ ഓഷ്യാനിയായിൽ ഇടയ സന്ദർശനം നടത്തുന്നു. 2017 സെപ്റ്റംബർ മാസം അഭിഷിക്തനായ മെത്രാപ്പോലീത്തയുടെ ആദ്യത്തെ ഇടയ സന്ദർശനമാണിത്.

2013 ൽ ഓസ്ട്രേലിയാ, ന്യൂസിലന്റ് രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ആരംഭിച്ച മിഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനം.

മാർച്ച് 1നു ഉച്ചക്ക് ഒരുമണിക്ക് പെർത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ തിരുമേനിക്ക് ചാപ്ലൈൻ ഫാദർ പ്രേമകുമാറിന്റെ നേതൃത്വത്തിൽ പെർത്തിലെ മലങ്കര വിശ്വസികൾ സ്വീകരണം നൽകി. തുടർന്ന് ഓസ്‌ട്രേലിയായിൽ എത്തി ചേർന്ന അഭിവന്ദ്യ തിരുമേനിയെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ കോർഡിനേറ്റർ വെരി റവ. ഫാ. സ്റ്റീഫൻ കുളത്തുംകരോട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അഡലൈഡ്, മെൽബൺ, കാൻബറ, സിഡ്നി, ബ്രിസ്ബൻ, ന്യൂസിലന്റ്  എന്നീ കൂട്ടായ്മകൾ അഭിവന്ദ്യ തിരുമേനി  സന്ദർശിക്കും. 

മെത്രാപ്പോലീത്തയുടെ വിവിധ സ്ഥലങ്ങളിലെ സന്ദർശന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

അഡലൈഡ്   മാർച്ച്- 2-3
മെൽബൺ      മാർച്ച്- 4-5
കാൻബറ        മാർച്ച്- 6
സിഡ്നി          മാർച്ച്- 7
ബ്രിസ്ബൻ     മാർച്ച്- 8-9
ന്യൂസിലാന്റ് മാർച്ച്- 10-13

ബന്ധപ്പെടേണ്ട വിലാസം
 
ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട്,
കോർഡിനേറ്റർ-ചാപ്ലൈൻ
സിറോ മലങ്കര കാതലിക് ചർച്ച്, ഓഷ്യാനിയാ. 
+61 427 661 067
ഫാ. പ്രേമകുമാർ, ചാപ്ലൈൻ +61 411 263 390

0 Comments

Leave a comment

captcha